ചലനം 2023 മെന്ററിങ് ക്യാമ്പിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗര കുടുംബശ്രീ സിഡിഎസുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം 2023 മെന്ററിങ് ക്യാമ്പിന് പത്തനംതിട്ട ജില്ലയിൽ തുടക്കമായി. നവംബർ 13 മുതൽ 16 വരെയാണ് ക്യാമ്പ്. പത്തനംതിട്ട, അടൂർ, തിരുവല്ല ഈസ്റ്റ്‌, വെസ്റ്റ്, പന്തളം എന്നീ നഗരസഭകളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുന്നന്താനം സിയോൻ റിട്രീറ്റ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ കോർഡിനേറ്റർ ആദില ഉദ്ഘാടനം ചെയ്തു. കുന്നന്താനം സി ഡി എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് അധ്യക്ഷത വഹിച്ചു. എൻ.യു.എൽ.എം സ്റ്റേറ്റ് മിഷൻ മാനേജർ ബീന, സിറ്റി മിഷൻ മാനേജർമാരായ അജിത് കുമാർ എം, അജിത് എസ്, സുനിത വി, ട്രെയിനിങ് കോർ ടീം അംഗങ്ങളായ സീമ, അനിൽ എന്നിവർ സംസാരിച്ചു.

സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചുവട് പരിശീലനത്തിന്റെ തുടർച്ചയായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ചലനം 2023 ക്യാമ്പ് നഗര സിഡിഎസുകളെ സ്വയം പര്യാപ്തവും സുസ്ഥിരവും ആക്കി മാറ്റുന്നതിനുള്ള തുടക്കമാണെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ പറഞ്ഞു. രജത ജൂബിലി ആഘോഷിച്ച കുടുംബശ്രീയുടെ കഴിഞ്ഞ 25 വർഷക്കാലത്തെ നഗരമേഖലയിൽ നേട്ടങ്ങളുടെ അവതരണവും വിശകലനവും പുതിയ പ്രവർത്തനങ്ങളുടെ ആസൂത്രണവും ക്യാമ്പിൽ നടക്കുന്നതാണ്. ജില്ലയിലെ പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല നഗരസഭകളിലെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്മാരും ഉപസമിതി കൺവീനർമാരുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ എൻ. യു. എൽ. എം സംസ്ഥാന മിഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...