വയനാട് ചൂരൽമലയിൽ കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് ചൂരൽമലയിൽ കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് സാധ്യത. പ്രദേശത്ത് ആറുപേർക്ക് കൂടി ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം എട്ടായി.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ പിന്നീട് 2 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അവരിലൊരാളുടെ സമ്പര്‍ക്കത്തിലൂടെയാണ് ഇപ്പോള്‍ ബന്ധുക്കള്‍‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചൂരല്‍മല സ്വദേശികളായ 6 പേരാണ് പുതുതായി രോഗ ബാധിതരായത്. പ്രദേശത്ത് രോഗബാധിതരായവര്‍ക്കെല്ലാം സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.

മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ 304 പേരുടെ പരിശോധനയിലാണ് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക അധികൃതർ തയാറാക്കി വരികയാണ്. രോഗികൾ മുണ്ടക്കൈ ഉരുൾപൊട്ടലിൽ ര‍ക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 150 പേർ ക്വാറൻറീനിലാണ്. അതേസമയം സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെയും ഗൺമാന്‍റെയും ആന്‍റിജന്‍ പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആർ.ടി.പി.സി.ആർ ഫലം കൂടി ലഭിക്കാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...