സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രത മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് റിപ്പോർട്ടുകൾ. പാലക്കാട്‌ ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രിസെൽഷ്യസും കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികയുള്ള 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം ഇതിനോടകം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്.

അന്തരീക്ഷ ഈർപ്പം വർധിച്ചതോടെയാണ് ജില്ലയിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. പാലക്കാട് ജില്ലയിൽ വേനൽ ചൂട് ഇത്തവണ നേരത്തെ ആരംഭിച്ചിരുന്നു. ദിവസങ്ങൾ പിന്നിടും തോറും ജില്ലയിലെ ചൂട് അസഹനീയമാവുകയാണ്. 41 ഡിഗ്രിയാണ് പാലക്കാട് ജില്ലയിൽ നിലവിലെ താപനില . പക്ഷെ അന്തരീക്ഷ ഈർപ്പം 43 ശതമാനമാണ്. ഇതോടെ പല മേഖലകളിലും 44 മുതൽ 45 ഡിഗ്രി വരെ ചൂടുള്ളതായി അനുഭവപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഇത്രയും അധികം ചൂടെന്ന് സാധാരണക്കാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...