Saturday, April 19, 2025 11:47 am

ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്യാകുമാരി തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓമല്ലൂരില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്

0
ഓമല്ലൂർ : സ്വകാര്യ ബസ് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക്...

ചെന്നൈയിൽ മുന്നറിയിപ്പ് ; താപനില ഇനിയും ഉയരും, രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യത

0
ചെന്നൈ : സംസ്ഥാനത്തെ കടുത്ത ചൂടിൽ കുട്ടികൾക്കു നിർജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ...

ഇസ്രയേലിന്റെ ഗാസയ്ക്ക്മേലുള്ള സായുധ യുദ്ധം ഓൺലെനിലേക്കും

0
ഗാസ : ഇസ്രയേലിന്റെ ഗാസയ്ക്ക്മേലുള്ള സായുധ യുദ്ധം ഓൺലെനിലേക്കും വ്യാപിക്കുന്നു. ഇസ്രയേൽ...

പത്തനംതിട്ട ജില്ലയില്‍ വ്യാപക കഞ്ചാവ് റെയ്ഡ് : മൂന്നുപേര്‍ പോലീസ് പിടിയില്‍

0
പത്തനംതിട്ട : ജില്ലയില്‍ ഡാന്‍സാഫും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ...