അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ടയിലടക്കം 11 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
—–
ന്യൂന മർദ്ദ സാധ്യത
അതിനിടെ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

യെല്ലോ അലർട്ട്
06/04/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
—–
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (06/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും നാളെ (07/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
—–
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...