കൊടുമൺ: .ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിൽ ആരംഭിച്ച ബൈബിൾ കൺവെൻഷൻ കത്തോലിക്കസഭ പത്തനംതിട്ട മുൻ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസിനെ ശുദ്ധീകരിക്കുന്ന ചാലകശക്തിയാണ് കൺവെൻഷനുകളെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നകലുഷിത ലോകത്തിൽ ശാന്തിയും സമാധാനവും കൈവരിച്ച് മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി മാറാൻ ഓരോരുത്തരെയും ഇടയാക്കുന്നതിന് കൺവെൻഷനുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. സജി മാടമണ്ണിൽ , ഫാ.അലൻ ചെമ്പകമാമൂട്ടിൽ, ഫാ. റെനി പുല്ലുകാലായിൽ, സിസ്റ്റർ സിജി റോസ്, സിസ്റ്റർ ആൻസി മരിയ, സിസ്റ്റർ അനീറ്റ, ബ്രദർ വർഗീസ് ഒരുപ്പുറം, ബ്രദർ ജോഷി ജോസ് ഗിരി , ബ്രദർ പ്രവീൺ ഇടുക്കി, ട്രസ്റ്റി സൈമൺ ഡേവിഡ് പാലനിൽക്കുന്നതിൽ, സെക്രട്ടറി ബാബു.കെ.പെരുമല എന്നിവർ സംബന്ധിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.റെനി പുല്ലുകാലായിലാണ് കൺവെൻഷനും ധ്യാനത്തിനും നേതൃത്വം നൽകുന്നത്.
തിങ്കളാഴ്ച രാവിലെ 8.30 ന് പത്തനംതിട്ട രൂപത വികാരി ജനറാൽ മോൺ. ഷാജി മാണികുളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലി, 10 ന് ഗാനഷുശ്രൂഷ, 10.30 ന് ധ്യാനം, ഉച്ചക്ക് 2.30 ന് ദിവ്യകാരുണ്യ ആരാധന.
ചൊവ്വാഴ്ച രാവിലെ 8.30 ന് രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന, 10.30 ന് ധ്യാനം, വൈകീട്ട് 3.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും.