തയ്യല്‍ കടയില്‍ വെച്ച്‌ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തയ്യല്‍ കടയില്‍ വെച്ച്‌ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ പിടിയില്‍. കിളിമാനൂര്‍ പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ (50)നെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന രാജേന്ദ്രന്‍ സ്‌കൂള്‍ കുട്ടികള്‍ കടയില്‍ വരുമ്പോള്‍ അശ്ലീല വീഡിയോ കാണിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

രണ്ട് മാസം മുന്‍പ് കടയിലെത്തിയ സുഹൃത്തുക്കളെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടികളില്‍ ഒരാള്‍ സുഹൃത്തുക്കളോട് വിവരം പറയുകയും സുഹൃത്തുക്കള്‍ ബന്ധുക്കള്‍ മുഖേന പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ഡി വൈ എസ് പി പി വി ബേബിയുടെ നിര്‍ദേശപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...