കന്നിയങ്കത്തില്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ; ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ചാണ്ടി ഉമ്മന്‍ മതിയെന്ന് പുതുപ്പള്ളിക്കാര്‍ വിധിയെഴുതിയിരിക്കുകയാണ്. കന്നിയങ്കത്തില്‍ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ 37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.

2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മികച്ച ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. മട്ടന്നൂരില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നേടിയ 60,963 ആണ് ഈ നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 50,123 ഭൂരിപക്ഷം നേടിയതും റെക്കോര്‍ഡ് ലിസ്റ്റിലുണ്ട്. മലപ്പുറത്ത് നിന്ന് മുസ്ലിം ലീഗിന്റെ പി ഉബൈദുള്ള നേടിയ 35,208 വോട്ട് ആയിരുന്നു യുഡഎഫിന്റെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. കോണ്‍ഗ്രസില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് കരുനാഗപ്പള്ളിയില്‍ മത്സരിച്ച സി ആര്‍ മഹേഷാണ്. 29,208 ആയിരുന്നു ഭൂരിപക്ഷം. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യുഡിഎഫിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടിയിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...