ബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ ; ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എ ബിഷ്ണു പാദ റോയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ബിഷ്ണുപാദ റോയി 4300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞുടപ്പ് നടന്നത്.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്.ബോക്‌സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഎമ്മിന്റെ മിസാന്‍ ഹുസൈനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. തഫാജല്‍ ഹുസൈന് 34,146 വോട്ടു കിട്ടിയപ്പോള്‍ സിപിഎമ്മിന് 3909 വോട്ടു മാത്രമേ നേടാനായുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...