വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു ; പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാത്തരം വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ചാണ്ടി ഉമ്മൻ തിരുവനന്തപുരത്ത് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ 41ആം ചരമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർഥനകളിൽ ചാണ്ടി ഉമ്മനും കുടുംബവും പങ്കെടുത്തു. കോട്ടയം പുതുപ്പള്ളി വീട്ടിലേയും പുതുപ്പള്ളി പള്ളിയിലേയും ചടങ്ങുകൾക്കുശേഷമാണ് 41ആം ചരമദിന ചടങ്ങുകൾക്ക് ചാണ്ടി ഉമ്മനും കുടുംബവും തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. പള്ളിയിലും വീട്ടിലും പ്രത്യേക പ്രാർഥനകൾ ഉണ്ടായിരുന്നു. ശാന്തിഗിരിയിൽ അടക്കം സ്വകാര്യ സന്ദർശനം നടത്തിയ ശേഷം വൈകുന്നേരത്തോടെ പുതുപ്പള്ളിയിൽ തിരിച്ചെത്തും.

തിരഞ്ഞെടുപ്പിന് ഒൻപത് നാൾ മാത്രം ശേഷിക്കെ പൂർണ്ണ ആത്മവിശ്വാസമാണ് തനിക്കെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തനിക്കും കുടുംബത്തിനും നേരെ ഉയരുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും വിമർശനങ്ങൾ സ്വയം തിരുത്താൻ അവസരം നൽകുന്നതാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം നാളെ വീണ്ടും വാഹന പര്യടനം നടത്തും. 29, 30, 31 തിയതികളിൽ വീണ്ടും ഇടവേളയായിരിക്കും. ശേഷം ഒന്ന്, രണ്ട് തീയതികളോടെ വാഹന പര്യടനം പൂർത്തിയാക്കും. ചാണ്ടി ഉമ്മൻ പൊതു പ്രചാരണത്തിന് ഇടവേള എടുത്തിട്ടുണ്ടെങ്കിലും യുഡിഎഫ് നേതാക്കൾ കുടുംബ സംഗമങ്ങളിലും പൊതുയോഗങ്ങളിലും സജീവമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...