ബലാത്സംഗ ശ്രമത്തിൽ നിന്ന് മരുമകളെ രക്ഷിക്കാൻ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിൽ 43 കാരനെ വെട്ടിക്കൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാനാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ഓഗസ്റ്റ് 14നാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 43കാരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബദൗണിൽ ഓഗസ്റ്റ് 14നാണ് സംഭവം. തേജേന്ദർ സിംഗ്(43) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മരിച്ചയാളുടെ കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് കള്ളമാണെന്ന് കണ്ടെത്തിയതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പോലീസിന് പല സംശയങ്ങൾ ഉണ്ടായിരുന്നു. തേജേന്ദറിന്റെ ഭാര്യ ഇടയ്ക്കിടെ മൊഴി മാറ്റുന്നതും സംശയം വർധിപ്പിക്കാൻ ഇടയാക്കി. 40 കാരിയായ ഭാര്യ മിഥിലേഷ് ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഭർത്താവിനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് ദേവിയുടെ കുറ്റസമ്മതം. ഭർത്താവ് നിരന്തരം മർദിക്കാറുണ്ടായിരുന്നു. 19 വയസുള്ള മരുമകൾക്കൊപ്പം കിടക്കണമെന്ന് തേജേന്ദർ ആവശ്യപ്പെടുകയും മരുമകളെ കൊണ്ട് താൻ സമ്മതിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ശല്യം സഹിക്കാനാവാതെ വന്നപ്പോൾ മരുമകളെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്നും മിഥിലേഷ് ദേവി മൊഴി നൽകി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...