കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്) യുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനവും സമുദായാചാര്യൻ എസ്.കെ രാഘവൻ അനുസ്മരണ സമ്മേളനവും സെപ്റ്റംബർ 6 ഞായറാഴ്ച കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള ഹൈലാൻ്റ് സെൻ്റർ ആഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒന്നര മണിക്ക് നടക്കുന്ന സമ്മേളനത്തിൽ എസ്.സുകുമാരൻ ഐഎഎസ് (റിട്ട:) എസ്.കെ.ഇ.പി.ഡബ്ല്യു.എസ് എന്ന സംഘടനയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.
എസ്.കെ.ഇ.പി.ഡബ്ല്യു.എസ് സംസ്ഥാന പ്രസിഡൻ്റ് എസ്.ബാബു അധ്യക്ഷത വഹിക്കും. സമുദായാചാര്യൻ എസ്.കെ രാഘവൻ അനുസ്മരണ സമ്മേളനം അടൂർ എംഎൽഎ അഡ്വ.സി.വി ശാന്തകുമാർ ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.































