നാഗ്പൂർ : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടത്. ആര്‍എസ്എസ് ആസ്ഥാനത്തിനടുത്തായി റെഷീംബഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറിനെ നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ‘എനിക്ക് ആര്‍എസ്എസ് മേധാവിയോട് ഒരു നിര്‍ദേശം വെക്കാനുണ്ട്. നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടൂ. ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.’- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
സിഎഎയും എന്‍ആര്‍സിയും എന്‍പിആറും ആര്‍എസ്എസ് അജണ്ടയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. നമ്മള്‍ ഭരണഘടനയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അവര്‍ മനുസ്മൃതിയിലാണ് വിശ്വസിക്കുന്നത്. പക്ഷെ നമ്മുടെ രാജ്യം ഭരണഘടനയിലൂന്നിയതാണ്. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളിലല്ല. രാജ്യത്ത് ഈ മനുവാദി അവസാനിക്കണമെങ്കില്‍ ആര്‍.എസ്. എസ് നിരോധിച്ചേ മതിയാവുള്ളുവെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി.