ധെെര്യമുണ്ടോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ? മോഹൻ ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

For full experience, Download our mobile application:
Get it on Google Play

നാഗ്പൂർ : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടത്. ആര്‍എസ്എസ് ആസ്ഥാനത്തിനടുത്തായി റെഷീംബഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറിനെ നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ‘എനിക്ക് ആര്‍എസ്എസ് മേധാവിയോട് ഒരു നിര്‍ദേശം വെക്കാനുണ്ട്. നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടൂ. ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.’- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

സിഎഎയും എന്‍ആര്‍സിയും എന്‍പിആറും ആര്‍എസ്എസ് അജണ്ടയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. നമ്മള്‍ ഭരണഘടനയിലാണ് വിശ്വസിക്കുന്നതെങ്കില്‍ അവര്‍ മനുസ്മൃതിയിലാണ് വിശ്വസിക്കുന്നത്. പക്ഷെ നമ്മുടെ രാജ്യം ഭരണഘടനയിലൂന്നിയതാണ്. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളിലല്ല. രാജ്യത്ത് ഈ മനുവാദി അവസാനിക്കണമെങ്കില്‍ ആര്‍.എസ്. എസ് നിരോധിച്ചേ മതിയാവുള്ളുവെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...