Friday, July 11, 2025 2:37 am

ചന്ദ്രയാൻ 3: മൂന്നാമത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ലക്ഷ്യവും വിജയകരം ; വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-നെ മൂന്നാമത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ലക്ഷ്യവും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. പേടകത്തിലെ ഇന്ധനം നിശ്ചിത അളവിൽ ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തിയത്. നിലവിൽ, ചന്ദ്രയാൻ 3 ഭൗമോപരിതലത്തിന്റെ ഏറ്റവും വലിയ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ഓഗസ്റ്റ് അവസാന വാരത്തോടെയാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ് പേടകത്തിന്റെ ഭ്രമണപഥം ക്രമേണ വലുതാക്കുക എന്നതാണ് ലക്ഷ്യം. ചന്ദ്രനിലേക്ക് എത്തുന്നതോടെ ഇവ ചുരുങ്ങും.

ഇരുപതാം തീയതി ഉച്ചക്ക് 2:00 മണിക്കും 3:00 മണിക്കും ഇടയിൽ നാലാമത്തെ ഭ്രമണപഥത്തിലേക്ക് പേടകം ഉയർത്തുന്നതാണ്. നിലവിൽ, ചന്ദ്രയാൻ 3-ന്റെ എല്ലാ ചലനങ്ങളും ഉദ്ദേശിച്ചത് പോലെ തന്നെയാണ് മുന്നോട്ട് കുതിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. പ്രത്യേക സർക്യൂട്ട് റൂട്ട് പിന്തുടർന്നതിനു ശേഷമാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ലാൻഡിംഗ് സമയത്ത് ചന്ദ്രനിലേക്ക് നേരിട്ട് എത്താൻ വലിയ റോക്കറ്റുകളും, ഗണ്യമായ അളവിൽ ഇന്ധനവും ആവശ്യമാണ്. അതിനാൽ, ഗുരുത്വാകർഷണവും, സമയബന്ധിതമായ ത്രസ്റ്റർ ഫയറിംഗുകളും ഉപയോഗിച്ച്, പേടകത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ ആവശ്യമായ അളവിൽ ഇന്ധനം കരുതേണ്ടതുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...