കോഴിക്കോട് : മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം.അബ്ദുല്‍ സമീര്‍ അറസ്റ്റില്‍. പിരിച്ചെടുത്ത പി.എഫ് വിഹിതം അടച്ചില്ലെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു.
കേസന്വേഷണത്തിനായി എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലെ നിബന്ധന പ്രകാരമാണ് വിട്ടയച്ചത്. 2017 മുതല്‍ നൂറോളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടക്കാനുള്ളത്.