ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത പണം സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന കണക്കില്‍ പെടാത്ത പണം സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന് വിജിലന്‍സ്. മുന്‍ മന്ത്രി വി.കെ. ഇബ്രാഹം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കണക്കില്‍പ്പെടാത്തെ 10 കോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാല അഴിമതിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലമായാണ് ഈ തുക കൈപ്പറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

ചന്ദ്രികയിലെ അക്കൗണ്ടിലെ പണം സംബന്ധിച്ച്‌ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇതിന് പിഴ അടച്ചതോടെ അന്വേഷണത്തില്‍ നിന്നും പിന്മാറി. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. പണമിടപാടില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ട്. ഇത് അന്വേഷിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ വെച്ച്‌ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....