നവംബര്‍ 29 – വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ ശബരിമല അയ്യപ്പ സേവാ സമാജം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൃശ്ചിക മാസത്തിലെ കാര്‍ത്തിക ദിനമായ നവംബര്‍ 29 വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ ശബരിമല അയ്യപ്പ സേവാ സമാജം തീരുമാനിച്ചു. അന്ന് വൈകിട്ട് ആറിന് കാസര്‍കോടു മുതല്‍ പാറശ്ശാല വരെ കേരളമൊട്ടാകെ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും അയ്യപ്പഭക്തന്‍മാര്‍ ഒന്നിച്ചുകൂടി ശരണം വിളിച്ച്‌ ദീപം തെളിക്കും.

ശബരിമലയില്‍ ആചാരലംഘനം നടന്നതിന്റെ തീവ്രമായ സ്മരണകളും നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആചാരലംഘനങ്ങളും തിരുത്താന്‍ വേണ്ടി ഗൗരവമായി പ്രവര്‍ത്തിക്കുവാന്‍ സമാജം തീരുമാനിച്ചു. ഹൈന്ദവ ആചാരങ്ങളോടും ക്ഷേത്രങ്ങളോടും വസ്തുത മനസ്സിലാക്കാതെയുള്ള സര്‍ക്കാരിന്റെയും അവിശ്വാസികളുടെയും സമീപനം മാറേണ്ടതുണ്ട്.

ആചാരം സംരക്ഷിക്കാനുള്ള ശക്തമായ തീരുമാനങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞ സമാജം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എല്ലാ വിശ്വാസികളും ഹൈന്ദവസംഘടനകളും യജ്ഞത്തില്‍ അത് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാടും ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷനും അഭ്യര്‍ഥിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...