ബിനീഷ് കോടിയേരിക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റു ചെയ്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന ഹര്‍ജിയിലെ വാദവും കോടതി തള്ളി. ബിനീഷിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു.

ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനാമികള്‍ക്കൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്.

ബിനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീടടക്കമുള്ള സ്വത്തും ഭാര്യയുടെ സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമി ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നു വീണ്ടും ചോദ്യം ചെയ്‌തേക്കും. അതിനിടെ ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...