Thursday, July 3, 2025 1:15 pm

ഇന്നത്തെ സഖാവ് നാളത്തെ സംഘി, സി.പി.എം അവസ്ഥ തിരിച്ചറിയണം : ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസുകാരെല്ലാം ബി.ജെ.പിയാണെന്ന് പറയുന്ന സി.പി.എമ്മുകാർ സ്വന്തം പാളയത്തിലെ സ്ഥിതി മനസിലാക്കിയിട്ടില്ലെന്നും ഇന്നത്തെ സഖാവ് നാളത്തെ സംഘിയാണെന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. ആറൻമുളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശിവദാസൻ നായരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ എട്ട് സ്ഥാനാർത്ഥികൾ പഴയ കമ്മ്യൂണിസ്റ്റുകാരാണ്. പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല പാർട്ടി ഓഫീസും ബി.ജെ.പിയുടേതായി മാറുന്ന ദയനീയ അവസ്ഥയാണ്. ബി.ജെ.പിയെ നേരിടാൻ പരാജയപ്പെട്ട സി.പി.എം
ഇപ്പോൾ തെരഞ്ഞടുപ്പിൽ വോട്ട് മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വർഗീയത ഉളക്കി വിടുകയാണ്. അതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. വികസനകാര്യത്തിലും സാധാരണക്കാനും വേണ്ടി എന്ത് ഉറപ്പാണ് എൽ.ഡി.എഫിന് നൽകാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

യുവജനങ്ങളുടെ പേരിൽ അധികാരത്തിലെത്തിയ ശേഷം അവരെ വഞ്ചിച്ചു. പി.എസ്.സി പരീക്ഷയിൽ പാർട്ടിക്കാർക്ക് വേണ്ടി കോപ്പിയടിക്കാൻ ഒത്താശ ചെയ്ത് നൽകി. പി.എസ്.സി ഉദ്യോഗാർത്ഥികൾ നാളുകളായി സമരത്തിലാണ്. അവരെ കേൾക്കാൻ പോലും മനസുകാട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ഉദ്യോഗാർത്ഥികളെ ചർച്ചയ്ക്ക് വിളിച്ച സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആറൻമുള മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ ചാണ്ടി ഉമ്മന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.  രാവിലെ മലയിരക്കുന്ന കോളനിയിലെ ഭവന സന്ദർശനത്തോടയാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്. ആലുവട്ട കോളനി, തേരകത്തിനാൽ ഭാഗം, കിടങ്ങന്നൂർ ജംഗക്ഷൻ, എന്നിവിടങ്ങളിൽ എത്തി ശിവദാസൻ നായർക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. കുളനട -ളള്ളന്നൂർ, പത്തനംതിട്ട മുനിസിപ്പാലിറ്റി, മേലെ വെട്ടിപ്പുറം ലക്ഷം വീട് കോളനി, ഓമല്ലൂർ മുള്ളനിക്കാട്, പത്തനംതിട്ട വലഞ്ചുഴി എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളും ആറൻമുള യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ, കുമ്പഴ മണ്ഡലം കൺവെൻഷന്‍ എന്നിവയും ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട...

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...