സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ഇന്ന് ; കീറാമുട്ടിയായി ചങ്ങനാശേരി സീറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചങ്ങനാശേരി സീറ്റിന്റെ പേരിൽ സിപിഐ ഇടഞ്ഞുനിൽക്കെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ ഘടകകക്ഷികളോടും അവസാനവട്ട ചർച്ച നടത്തി സമവായമായതിന് ശേഷമാകും ഇടതുമുന്നണി യോഗം ചേരുക. തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റിൽ തട്ടിയാണ് നീണ്ടുപോയത്.

ഇന്നലത്തെ ഉഭയകക്ഷി ചർച്ചയിലും പരിഹാരമാകാതെ വന്നതോടെയാണ് എല്ലാവരോടും ഇന്ന് തന്നെ അവസാനവട്ട ചർച്ച നടത്താനും ഇടതുമുന്നണി യോഗം ചേരാനും നിർദേശിച്ചത്. വൈകിട്ട് 4 മണിക്കാണ് ഇടതുമുന്നണി യോഗം ചേരുന്നത് . അതിന് മുൻപ് പ്രശ്നം പരിഹരിക്കാനായി സിപിഐയുമായും ജോസ് കെ മാണിയുമായും ചർച്ച നടത്തും. ഇരിക്കൂർ ഉൾപ്പെടെ മൂന്ന് സീറ്റ് ഉപേക്ഷിക്കുന്ന സിപിഐ 24 സീറ്റിലാകും മത്സരിക്കുക. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി എന്ന വാശിയിൽ നിൽക്കുന്ന സിപിഐക്ക് പൂഞ്ഞാർ നൽകി പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...