Friday, May 9, 2025 8:46 am

ബ്ലാക്ക്ഹെഡ്സ് മാറ്റി മുഖം സുന്ദരമാക്കാം ; വീട്ടിലുണ്ട് പ്രതിവിധി

For full experience, Download our mobile application:
Get it on Google Play

സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ബ്ലാക്ക്ഹെഡ്‌സ് ആണ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നം. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്.

എണ്ണമയമുള്ള ചർമ്മത്തിലാണ് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു, എന്നീ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ ഇതിന് പരിഹാരം കാണാം. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒന്ന്. ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചത് എടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം ഉടച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്ക്രബ് ചെയ്യാം. ഇതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം.

രണ്ട്. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കും. ഇതിനായി ഉപ്പും ടൂത്ത്പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ഉണങ്ങിയതിന് ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യാം. ഉപ്പുള്ളതു കൊണ്ടു തന്നെ സ്‌ക്രബ് ചെയ്യാന്‍ എളുപ്പമായിരിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും.

മൂന്ന്. ഉപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേര്‍ത്തും ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാവുന്നതാണ്.

നാല്. ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍ നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം.

അഞ്ച്. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. മുട്ടയുടെ വെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തും ബ്ലാക്ക്ഹെഡ്‌സുള്ളടത്ത് പുരട്ടാം.

ആറ്. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

ഏഴ്. രണ്ട് ടീസ്പൂണ്‍ ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാഫി പറമ്പിൽ ഇനി സംസ്ഥാന കോൺഗ്രസിന്‍റെ മുൻനിരക്കാരൻ

0
പാലക്കാട്: യുവജനപ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നയാൾ ഇനി കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്...

നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍

0
മുംബൈ : നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നദ്ധത അറിയിച്ച്...

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ

0
കൊ​ച്ചി: യു​ദ്ധ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ക​ശ്മീ​രി​ൽ നി​ന്ന്​ നാ​ട്ട​ലെ​ത്താ​നാ​വാ​തെ...

എല്ലാ പ്രകോപനങ്ങൾക്കും ഇന്ത്യൻ സായുധ സേന കൃത്യമായും ശക്തമായും പ്രതികരിച്ചിരിക്കുന്നു : മുകേഷ് അംബാനി

0
ദില്ലി : ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ...