പിഎസ്‍സി ഒ എം ആർ പരീക്ഷാ തിയതിയിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎസ്‍സി ഒ എം ആർ പരീക്ഷാ തിയതിയിൽ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ  ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.
_ _
ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തിൽ മാറ്റം
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂൺ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ് എച്ച്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് പാറമ്പുഴ ഹോളി ഫാമിലി എച്ച്എസിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.

വെറ്ററിനറി സർജൻ അഭിമുഖം
മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സർജൻമാരെ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമിക്കുന്നു. നിയമനം പരമാവധി 89 ദിവസത്തേക്കോ, അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയുള്ള കേന്ദ്രീകൃത നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടക്കുന്നതുവരേയോ ആയിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. വെറ്ററിനറി ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ജൂൺ 24-ന് രാവിലെ 11 മുതൽ 12 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2252431.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...