സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, രണ്ടിടങ്ങളിൽ യെല്ലോ, കടലാക്രമണത്തിനും സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം‌‌‌: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെയും രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 14ന് കണ്ണൂരിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 15ന് കാസർഗോഡ് ഓറഞ്ച് അലർട്ടും, കണ്ണൂരിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...