തിരുവനന്തപുരം: നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് സംസ്ഥാന നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്.
പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആർ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നൽകിയിട്ടുള്ളത്. നേരത്തെ പാർലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റിൽ ഇരുന്നിരുന്നത്.
പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആർ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നൽകിയിട്ടുള്ളത്. നേരത്തെ പാർലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണൻ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റിൽ ഇരുന്നിരുന്നത്. ജീവാനന്ദം നിർബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയാണ്. ഇതിൽ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക നൽകാൻ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു.