സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം ; നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം കമ്മിഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി, ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐജിയാക്കി. രാജ്പാൽ മീണയെ ഉത്തര മേഖല ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐജിയായി നിയമിച്ചു. ഉത്തര മേഖല ഐജി സേതു രാമനെ കേരള പോലീസ് അക്കാദമി ഡയറക്ടറാക്കി. ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാർത്തിക്കും വിജിലൻസിൽ തുടരും. കെ സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ്‌ കുമാർ ട്രാഫിക് ഐ ജി എന്നിവയാണ് ഐപിഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങൾ. കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും. തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും. യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും. ഹരിശങ്കർ തൃശൂർ റേഞ്ച് ഐജിയും കെ കാർത്തിക് വിജിലൻസ് ഐ.ജിയുമാകും. ടി. നാരായണൻ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പൊലീസ് എഐജിയായി മാറ്റി നിയമിച്ചു.

ജി പൂങ്കുഴലിക്ക് പകരമാണ് നിയമനം. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും. സുദർശൻ കെ എസ് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ആറിനും മാറ്റം. വിഐപി സെക്യൂരിറ്റി, ആംഡ് പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പോലീസ് മേധാവിയാകും. കെ ഇ ബൈജുവിനെ കോഴിക്കോട് റൂറൽ എസ്പിയായും കെ എസ് സുദർശൻ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു. അങ്കിത് അശോകനും പുതിയ നിയമനം. സൈബർ ഓപ്പറേഷൻ എസ്പിയായി നിയമിച്ചു. തൃശൂർ പൂരം വിവാദത്തിന് പിന്നാലെ അങ്കിത്തിനെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കെ ഇ ബൈജു കോഴിക്കോട് റൂറൽ പോലീസ് മേധാവിയായും കിരൺ നാരയണനെ കൊല്ലം കമ്മീഷണറായും നിതിൻ രാജ് പിയെ കണ്ണൂർ കമ്മീഷണറായും എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പി ആയും നിയമിച്ചു. ഗവർണറുടെ എഡിസിക്ക് മാറ്റം. അരുൾ ബി കൃഷ്ണയെ റെയിൽവേ എസ്പിയായും അജിത് കുമാറിനെ പാലക്കാട് എസ്പിയായും നിയമിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...