Thursday, April 25, 2024 2:55 pm

​മതം മാ​റി 32,000 പേ​ർ സി​റി​യ​യി​ലേ​ക്ക് പോ​യെ​ന്ന് കേ​ര​ള​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം നടത്തിയ സംഭവം ; തെളിവ് നൽകാൻ ഇന്ന്​ യൂത്ത് ലീഗ് കൗണ്ടറുകൾ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: മ​തം മാ​റി 32,000 പേ​ർ സി​റി​യ​യി​ലേ​ക്ക് പോ​യെ​ന്ന് കേ​ര​ള​ത്തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് തെ​ളി​വ് സ​മ​ർ​പ്പി​ക്കാ​ൻ യൂ​ത്ത് ലീ​ഗ് ജി​ല്ല​ത​ല​ത്തി​ൽ കൗ​ണ്ട​റു​ക​ൾ വെ​ക്കും. തെ​ളി​വ് ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും യൂ​ത്ത് ലീ​ഗ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​സ​ർ​കോ​ട്​ എം.​ജി റോ​ഡി​ലും ക​ണ്ണൂ​രി​ൽ കാ​ൽ​ടെ​ക്സ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് മു​ൻ​വ​ശ​ത്തും വ​യ​നാ​ട്ടി​ൽ ക​ൽ​പ​റ്റ​യി​ലെ എ​ച്ച്.​ഐ.​എം.​യു.​പി സ്കൂ​ൾ പ​രി​സ​ര​ത്തും.

കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തും മ​ല​പ്പു​റ​ത്ത് ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്തും പാ​ല​ക്കാ​ട്‌ കോ​ട്ട​മൈ​താ​ന​ത്തും തൃ​ശൂ​രി​ൽ ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്തും എ​റ​ണാ​കു​ള​ത്ത് ഹൈ​കോ​ട​തി ജ​ങ്ഷ​നി​ലു​ള്ള വ​ഞ്ചി സ്ക്വ​യ​റി​ലും ഇ​ടു​ക്കി​യി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്‌​റ്റേ​ഷ​നു മു​ന്നി​ലും കോ​ട്ട​യ​ത്ത് ഗാ​ന്ധി തി​രു​ന​ക്ക​ര ഗാ​ന്ധി സ്‌​ക്വ​യ​റി​ലും ആ​ല​പ്പു​ഴ​യി​ൽ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ലും പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ന് മു​ന്നി​ലും കൊ​ല്ല​ത്ത് ചി​ന്ന​ക്ക​ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്തു​മാ​ണ് കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...