Saturday, October 5, 2024 1:27 am

സെപ്റ്റംബര്‍ മുതല്‍ ധനകാര്യ ഇടപാടുകളില്‍ മാറ്റം ; അറിയേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

സെപ്റ്റംബറിൽ ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട ചില പ്രധാന മാറ്റങ്ങളുണ്ട്.   2,000 രൂപ നോട്ടുകൾ മാറ്റി എടുക്കാമോ? 2000 രൂപ നോട്ടുകൾക്ക് നിയമ സാധുത ഉണ്ടെങ്കിലും 2023 സെപ്റ്റംബർ 30 ആണ് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന തിയതി. ആർബിഐ ഇത് നേരത്തെ വ്യക്തമാക്കിയിരുന്നു. ആധാർ അപ്ഡേറ്റ് ചെയ്യാമോ? സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 14-ന് അവസാനിക്കും. മൈആധാർ പോർട്ടലിലൂടെയാണ് ഇപ്പോൾ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ ആകുന്നത്. ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്നാൽ മുമ്പത്തെപ്പോലെ 50 രൂപ ഫീസ് ഈടാക്കും. സെപ്‌റ്റംബർ 14-നകം ആധാർ അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ 2023 സെപ്റ്റംബർ 15 മുതൽ മൈ ആധാർ പോർട്ടലിലും ആധാർ അപ്ഡേഷനായി ഫീസ് നൽകണം.

മുൻകൂർ നികുതി
2024-25 അസസ്‌മെൻറ് വർഷത്തേക്കുള്ള മുൻകൂർ നികുതിയുടെ രണ്ടാം ഗഡു സെപ്റ്റംബർ 15-നകം അടയ്ക്കണം. ലഭിക്കുന്ന അതേ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ നികുതി അടക്കുന്നതിനാണ് മുൻകൂർ നികുതി എന്ന് പറയുന്നത്. നാല് ഗഡുക്കളായാണ് ഈ നികുതി നൽകുന്നത്. മൊത്തം നികുതി ബാധ്യതയുടെ 15 ശതമാനം ജൂൺ 15-നുള്ളിലും 45 ശതമാനം സെപ്റ്റംബർ 15-നുള്ളിലും അടയ്ക്കണം.
ഡീമാറ്റ് അക്കൗണ്ടിന് നോമിനി വേണം
എല്ലാ ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ഉടമകളും 2023 സെപ്റ്റംബർ 30-നകം നോമിനിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണമെന്ന് സെബി നിർബന്ധമാക്കിയിട്ടുണ്ട്. നോമിനിയുടെ വിശദാംശങ്ങൾ നൽകിയിട്ടുള്ളവർ വീണ്ടും വിവരങ്ങൾ സമർപ്പിക്കേണ്ടതില്ല. ഇതുവരെ നോമിനിയെ ഉൾപ്പെടുത്തിയിട്ടില്ലാത്തവർക്കാണ് ഇത് ബാധകമാവുക. ഇതിനായി സ്റ്റോക്ക് ബ്രോക്കർമാരെ സമീപിക്കാം. ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ ലോഗിൻ വഴി നിക്ഷേപകർക്ക് നോമിനേഷനുകൾ സമർപ്പിക്കാനും പിൻവലിക്കാനും കഴിയും. മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പ്രായപൂർത്തിയാകാത്ത ആളാണ് നോമിനിയെങ്കിൽ രക്ഷിതാവിന്‍റെ അല്ലെങ്കിൽ കെയർ ടേക്കറുടെ തിരിച്ചറിയൽ വിശദാംശങ്ങൾ എന്നിവ ഓപ്‌ഷണലായി നൽകാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

എടിഎമ്മിൽ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപിക്കാം? ബാങ്കുകൾ പറയുന്ന പരിധി ഇതാണ്

0
ലോകത്ത് സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിൽ ഈ മാറ്റങ്ങൾ...

മലപ്പുറത്ത് 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ –...

0
മലപ്പുറം : അന്യ സംസ്ഥാനതൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച...

തമിഴ്നാട് സ്വദേശിയെ പെപ്പർ സ്പ്രേ അടിച്ച് ആക്രമിച്ച് പണം കവർന്ന കേസ് ; പൾസർ...

0
കോട്ടയം : കോട്ടയം കിടങ്ങൂരിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പണം കവർന്ന...

കുടുംബശ്രീയില്‍ പി ആര്‍ ഇന്റേണിനെ ഒക്ടോബര്‍ 14 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കും

0
പത്തനംതിട്ട : കുടുംബശ്രീയില്‍ പി ആര്‍ ഇന്റേണിനെ ഒക്ടോബര്‍ 14 ന്...