വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം ; ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി ; അർലേക്കർക്ക് തമിഴ്‌നാടിന്റെ കൂടി ചുമതല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന്‍റെ രാജി അംഗീകരിച്ചതിന് പിന്നാലെയാണ് പുതുതായി ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്. ആനന്ദബോസിന് പകരമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ആര്‍എൻ രവിക്ക് പകരം തമിഴ്നാട് ഗവര്‍ണറിന്‍റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് നൽകി. മുൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. റിട്ട. ലെഫ്റ്റ്നന്‍റ് ജനറൽ സയ്യിദ് അത ഹസൈൻ ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍.

പുതിയ ഡൽഹി ലഫ്. ഗവര്‍ണറായി തരണ്‍ജിത് സിങ് സന്ധുവിനെ നിയമിച്ചു. ഡൽഹി ലഫ്. ഗവര്‍ണര്‍ വിനയ്‍കുമാര്‍ സക്സേനെയെ ലഢാക്ക് ലഫ്. ഗവര്‍ണറായും തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായും നന്ദകിഷോര്‍ യാദവിനെ നാഗാലാന്‍ഡ് ഗവര്‍ണറായും നിയമിച്ചു. രാജിവെച്ച ലഡാക്ക് ലഫ്. ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഹിമാചൽ പ്രദേശ് ഗവര്‍ണറായിരുന്ന ശിവപ്രതാപ് ശുക്ലയെ പുതിയ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. രാജിവെച്ച ആനന്ദ ബോസിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....