കുവൈത്തിൽ വിസാ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിലവിൽ വന്നു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിനെ ഒരു വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ വിസാ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിലവിൽ വന്നു. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തി, ബിരുദ നിബന്ധനയും കുവൈത്തിലേക്ക് വരാനായി ദേശിയ വിമാനക്കമ്പനി നിർബന്ധവും റദ്ദാക്കി. കുടുംബ സന്ദർശന വിസ തുടക്കത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കപ്പെടും. പിന്നീട് ഇത് ആറ് മാസം മുതൽ ഒരു വർഷം വരെ നീട്ടി ലഭിച്ചേക്കും. സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഇനി സർവകലാശാല ബിരുദം ആവശ്യമില്ല. വിദേശത്തുള്ള മലയാളികൾക്കുള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും.

വിസിറ്റ് വിസയിൽ വരുന്നവർക്ക് ഇനി ഏത് എയർ ലൈൻസ് വഴിയും കുവൈത്തിൽ എത്താം. മുൻപ് വിസിറ്റ് വിസക്കാർ നിർബന്ധമായും കുവൈത്തിലെത്താൻ ദേശിയ വിമാനക്കമ്പനികളിൽ എത്തണമെന്ന നിർബന്ധമുണ്ടായിരുന്നു. കുവൈറ്റ് വിസ ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ഈ വിസകളിൽ മൾട്ടിപ്പിൾ എൻട്രി അവസരം, മൂന്നുമാസം ആറുമാസം ഒരു വർഷം എന്നിങ്ങനെയുള്ള കാലയളവിൽ വിസ ലഭിക്കും. മൾട്ടിപ്പിൾ എൻട്രി വിസയിൽ കുവൈത്തിൽ തുടർച്ചയായി ഒരു മാസത്തിൽ കൂടുതൽ കഴിയാനാകില്ല. ഒരു മാസത്തേക്ക് മൂന്ന് ദിനാറും ആറുമാസത്തേക്ക് 9 ദിനാറും ഒരു വർഷത്തേക്ക് 15 ദിനാറും ആണ് വിസ ഫീസ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് കഴിഞ്ഞ ദിവസമാണ് പുതിയ വിസാ നിയമങ്ങളിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...