Monday, December 9, 2024 12:46 pm

മുഖം മാറുന്ന പത്തനംതിട്ട : നഗര ഹൃദയത്തുടിപ്പ് ഏറ്റു വാങ്ങാൻ ടൗൺ സ്ക്വയർ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിൻ്റെ ഹൃദയത്തുടിപ്പ് ഏറ്റു വാങ്ങാൻ ഒരുങ്ങുകയാണ് ടൗൺ സ്ക്വയർ. മലയോര മേഖലയുടെ സാംസ്കാരിക സംഗമ വേദിയായി ഇവിടം മാറും എന്ന പ്രതീക്ഷയിലാണ് നഗരസഭ. പത്തനംതിട്ടയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികളായ കെ കെ നായർ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവർക്ക് ഇവിടെ സ്മാരകമുയരും. ഓപ്പൺ സ്റ്റേജിനൊപ്പം കാണികളായി ആയിരം പേരെ ഉൾക്കൊള്ളാനും ഇവിടെ സൗകര്യമുണ്ടാകും. പ്രത്യേക ശബ്ദം – വെളിച്ച സംവിധാനം, വശങ്ങളിൽ പാർക്ക്, ചെറു പൂന്തോട്ടം, സ്നാക്സ് ബാർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നായി ടൗൺ സ്ക്വയർ മാറും.

പത്തനംതിട്ട മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നൽകി സ്ഥലം ഏറ്റെടുത്തിരുന്നു. നഗരസഭ ബസ്റ്റാൻഡിൽ നിന്ന് മാറ്റിയ കെ കെ നായർ പ്രതിമയ്ക്ക് പകരം ടൗൺ സ്ക്വയറിൽ സ്ഥാപിക്കുന്ന പുതിയ പ്രതിമയുടെ നിർമ്മാണം പൂർത്തിയായി. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സ്മരണാർത്ഥം കവാടം സ്ഥാപിക്കുവാനും ബന്ധപ്പെട്ടുവരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ജനങ്ങളുടെ സാംസ്കാരിക ഒത്തു ചേരലുകൾക്ക് വേദി ഒരുക്കുകയാണ് ടൗൺ സ്ക്വയർ പൂർത്തിയാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. സാമൂഹ്യ പുരോഗതിയുടെ ചാലക ശക്തിയായ സാംസ്കാരിക മുന്നേറ്റത്തിന് ഇത് ശക്തിപകരും എന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നതായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലോട് നവവധുവിന്റെ ആത്മഹത്യ ; ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്തെന്ന് പോലീസ്

0
തിരുവനന്തപുരം : പാലോട് നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

0
ന്യൂഡല്‍ഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന്...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

0
ന്യൂഡല്‍ഹി : 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍...