റാന്നി : ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനാചരണ പ്രമേയം പൊതുജനങ്ങളിലെത്തിക്കാനും സാമൂഹിക ഉൾച്ചേർക്കൽ ഉറപ്പാക്കാനുമായി സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഇട്ടിയപ്പാറ ബസ് സ്റ്റാൻ്റിൽ ബി.പി.സി ഷാജി.എ. സലാമിൻ്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു. ബിഗ് ക്യാൻവാസ്, സ്കൂൾ തല പരിപാടികൾ, അനുമോദനങ്ങൾ, കയ്യൊപ്പ് കൂട്ടായ്മ, വിളംബര റാലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് നടത്തുന്നത്. ‘ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ നേതൃത്വപാടവം വർദ്ധിപ്പിച്ച് അവരേയും ഉൾക്കൊളളിച്ചു കൊണ്ട് സുസ്ഥിര വികസന ഭാവിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഡിസംബർ 3 ന് വളയനാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഹൃദയ സംഗമം’ റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്യും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി അധ്യക്ഷത വഹിക്കും. ഫ്ലവേഴ്സ് ചാനൽ ‘ഇത് ഐറ്റം വേറെ’ കോമഡി താരങ്ങളായ ഹരി ഉതിമൂട് , സുജിത് കോന്നി, രാജേഷ് കൊട്ടാരത്തിൽ എന്നിവർ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1