ചാങ്കൂർമുക്ക് കുമ്പഴ റോഡ് തകർച്ച അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചാങ്കൂർമുക്ക് കുമ്പഴ റോഡ് തകർച്ച വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. റോഡിലെ അട്ടച്ചാക്കൽ ജംഗ്ഷനും ചാങ്കൂർമുക്കിനും ഇടയിലുള്ള ഭാഗമാണ് തകർച്ച നേരിടുന്നത്. ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് ചെയ്തതാണ് റോഡ്. എന്നാൽ അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളുടെ അടക്കം സഞ്ചാരം മൂലം റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം റോഡിൽ ഇത്തരത്തിൽ പലയിടത്തും കുഴികൾ രൂപപെട്ടപ്പോൾ പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ കുഴികൾ താത്കാലികമായി അടച്ചു എങ്കിലും ഇത് വീണ്ടും ഇളകി.

റെഡിമിക്സ് ടാറും മെറ്റലും റോഡിലെ കുഴിയിൽ ഇട്ടതിന് ശേഷം കൈകൊണ്ട് ഇടിച്ച് ഉറപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. ഇത് ഫലപ്രദമല്ലെന്ന് പൊതുജനങ്ങളും ആരോപിച്ചിരുന്നു. ഇതേ റോഡിൽ ആഞ്ഞിലികുന്ന് ഭാഗത്ത് കയറ്റത്തിൽ റോഡിന് നടുവിൽ കുഴി രൂപപെട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്തതിനെ തുടർന്ന് നാട്ടുകാർ തന്നെ മണ്ണ് വെട്ടി ഇട്ട് കുഴി നികത്തുകയായിരുന്നു. ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമ്മിച്ച റോഡിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ വളരെ അടുത്ത് എത്തിയതിന് ശേഷം മാത്രമാകും കുഴി ശ്രദ്ധയിൽ പെടുക. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും.

നിരവധി ഇരുചക്ര വാഹന യാത്രക്കാരും ഈ കുഴിയിൽ വീണിട്ടുണ്ട്. മഴക്കാലത്ത് ഈ ഭാഗം ചെളികുളമാകുന്നതും പതിവ് കാഴ്ചയാണ്. കോന്നിയിൽ ഗതാഗത തടസം നേരിട്ടാൽ വാഹനങ്ങൾ തിരിച്ച് വിടുന്നതിനുള്ള പ്രധാന പാതയാണ് ഈ റോഡ്. ഇതേ റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്. റോഡിലെ കുഴികൾ അടക്കുവാൻ അധികൃതർ തയ്യാറാകണം എന്നും ആവശ്യമുയരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

ഷാഫി പറമ്പിൽ എംപിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബിനെതിരെ പരാതി. ഷാഫി പറമ്പില്‍...