അഡ്വ. വർഗീസ് മാമ്മൻ കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വർഗ്ഗീസ് മാമ്മൻ തിരുവല്ലയെ തെരഞ്ഞെടുത്തു. തിരുവല്ലയിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിൽ റിട്ടേർണിംഗ് ഓഫീസർ അഡ്വ.ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ സമ്മേള്ളനം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് മെമ്പർഷിപ്പ് അടിസ്‌ഥാനത്തിൽ നടന്ന വാർഡ്, മണ്ഡല, നിയോജക മണ്ഡല തലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ജില്ലാ തെരഞ്ഞെടുപ്പ് നടത്തിയത്.

ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നൂറ്റി അൻപതോളം പ്രതിനിധികൾ പങ്കെടുത്തു. റിട്ടേർണിംഗ് ഓഫീസർ അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം എൽ എ , വർക്കിങ് ചെയർമാൻ മുൻ എം പി പി സി തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി,കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശ്ശേരി എക്സ്എം എൽ എ , പ്രഫ ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, ട്രഷറാർ എബ്രഹാം കലമണ്ണിൽ, ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ , കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ ജോർജ് കുന്നപ്പുഴ ,തോമസ് മാത്യു ആനിക്കാട് ,സാം ഈപ്പൻ, ബിജു ലങ്കാ ഗിരി, ജോസ് പഴയിടം, അഡ്വ.എൻ ബാബു വർഗീസ്, രാജു പുളിമ്പള്ളിൽ , റോയ് ചാണ്ടപ്പിള്ള എന്നിവർ പ്രസംഗിച്ചു.

അഡ്വ.വർഗീസ് മാമ്മൻ – തിരുവല്ല
കെ എസ്‌ സി തിരുവല്ല എസ് സി എസ് ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്, മാർത്തോമ്മാ കോളേജ് യൂണിറ്റ് പ്രസിഡന്റ്, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കേരളാ കോൺഗ്രസ് തിരുവല്ല മണ്ഡലം പ്രസിഡന്റ്, ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി (1994-2003), പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സ്റ്റിയറിംഗ് കമ്മിറ്റിയംഗം, ഉന്നതാധികാര സമിതിയംഗം, കേരളാ കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസർ, തിരുവല്ല വൈ എം സി എ പ്രസിഡന്റ്, തിരുവല്ല ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡൻറ്, പുഷ്പഗിരി മെഡിക്കൽ കോളേജ് പി ടി എ പ്രസിഡന്റ്, മാർത്തോമ്മാ കോളേജ് ഗവേർണിംഗ് ബോർഡ് അംഗം, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം, മാർത്തോമ്മാ സഭാ മുൻ ആത്മീയ ട്രസ്റ്റി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 31 വർഷകാലമായി തിരുവല്ല ബാറിലെ അഭിഭാഷകൻ ആയി പ്രവർത്തിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി...

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ടിഎംസി...

0
ന്യൂഡൽഹി: പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി...

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...