Thursday, April 17, 2025 1:05 pm

മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയ നയത്തിന് മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് കരുതേണ്ട ; കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യപരമായ മാധ്യമ വിലക്കിനെതിരെ ബഹുജനാഭിപ്രായ രൂപീകരണത്തിനും നിയമപോരാട്ടത്തിനും കേരള മീഡിയ അക്കാദമി മുന്നോട്ടുവരുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

ഏഷ്യാനെറ്റ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ വിലക്ക് മണിക്കൂറുകള്‍ക്ക് ശേഷം നീക്കിയെങ്കിലും നാടിനെ നടുക്കിയ കേന്ദ്രസര്‍ക്കാരിന്റെ സംപ്രേക്ഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുളള ഡെമോക്ലസിന്റെ വാളായി തൂങ്ങുകയാണ്. 1995ല്‍ പാര്‍ലമെന്റ് പാസാക്കിയ കേബിള്‍ടിവി നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്ടിന്റെ ദുരുപയോഗമാണ് ഉണ്ടായിരിക്കുന്നത്. ആ നിയമത്തിന്റെ മറവില്‍ വാര്‍ത്തയുടെ ശരിതെറ്റ് ഭരണകൂടത്തിന്റെ ഏറാന്‍മൂളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ണ്ണയിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വര്‍ഗ്ഗീയകുഴപ്പം സൃഷ്ടിക്കുംവിധം ഡല്‍ഹി കലാപം മലയാളത്തിലെ ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തുവെന്ന കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍ വസ്തുതാവിരുദ്ധമാണ്. നോട്ടീസ് നല്‍കിയ ശേഷം ചാനലുകള്‍ പോലും അറിയാതെ സംപ്രേക്ഷണം നിറുത്തിക്കാന്‍ ടെലിപോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും ഏകാധിപത്യപരമാണ്. ഇതിലൂടെ അടിയന്തരാവസ്ഥയിലെ സെന്‍സര്‍ നിയമത്തെ കടത്തിവെട്ടിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ വാര്‍ത്തയിലോ സംപ്രേക്ഷണ പരിപാടിയിലോ പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സ്വതന്ത്ര സ്വഭാവമുളള ഉന്നതാധികാരമുളള റെഗുലേറ്ററി അതോറിറ്റിയോ മീഡിയ കൗണ്‍സിലോ വേണം. ഇത് മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അനിവാര്യമായിരിക്കുകയാണ്. അത്തരം സംവിധാനം ഉണ്ടാക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി മാധ്യമങ്ങളുടെ കണ്ണും വായുംമൂടിക്കെട്ടുന്നത് മോദിസര്‍ക്കാരിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയ നയത്തിന് മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ്. ഇത്തരത്തില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്ന ഭരണകൂടസ്വേച്ഛാധിപത്യത്തിന് അറുതിവരുത്തണമെന്ന് പ്രധാന മന്ത്രിയോടും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയോടും അക്കാദമി ചെയര്‍മാന്‍ ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രവണത തടയുന്നതിന് നിയമ നടപടികള്‍ക്കുളള സാധ്യത മീഡിയ അക്കാദമി തേടിവരികയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ്

0
പാലക്കാട്‌ : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ്...

ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രംകൂ​ടി​യ കൊ​ടി​മ​രം അ​ടു​ത്ത മാ​സം നാ​ടി​ന് സ​മ​ർ​പ്പി​ക്കും

0
മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അ​ൽ ഖു​വൈ​റി​ലെ കൊ​ടി​മ​രം അ​ടു​ത്ത...

മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് ബിജെപി നേതാവ്...

ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം

0
വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്...