കൊറോണ വൈറസിനെ തുരത്താന്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത് പ്രജ്ഞ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് അഞ്ചുവരെ ഹനുമാനെ സ്തുതിക്കുന്ന മന്ത്രം (ചാലിസ) ചൊല്ലാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നത്.

‘കൊറോണ വൈറസ് മഹാമാരിയുടെ അവസാനത്തിനും ജനങ്ങളുടെ നല്ല ആരോഗ്യത്തിനുമായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് ഒരു ആത്മീയപരിശ്രമം നടത്താം. ജൂലായ് 25 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ ദിവസവും അഞ്ചുപ്രാവശ്യം എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഹനുമാന്‍ ചാലിസ ചൊല്ലണം. ഓഗസ്റ്റ് അഞ്ചിന് വിളക്കുകള്‍ തെളിച്ച് രാമഭഗവാന് ആരതി അര്‍പ്പിച്ച് ഈ ചടങ്ങ് സമ്പൂര്‍ണമാക്കണം.’ പ്രജ്ഞ ട്വീറ്റ് ചെയ്തു.

ലോക്ഡൗണ്‍ ഓഗസ്റ്റ് നാലിന് അവസാനിക്കുമെങ്കിലും ഹനുമാന്‍ ചാലിസ ചൊല്ലുന്ന ചടങ്ങ് ഭൂമിപൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചുവരെ നടത്തണം. ആ ദിവസം ദീപാവലി പോലെ നമുക്ക് ആഘോഷിക്കാം. രാജ്യമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒരേശബ്ദത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ അത് തീര്‍ച്ചയായും ഫലം കാണും. നാം കൊറോണ വൈറസില്‍ നിന്ന് മുക്തരാകും. ഭഗവാന്‍ രാമനോടുളള നിങ്ങളുടെ പ്രാര്‍ഥനയാണ് അത്.’ പ്രജ്ഞ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...