മല്ലപ്പള്ളി : എക്‌സൈസ് വകുപ്പ് മല്ലപ്പള്ളി എഴുമറ്റൂര്‍, ചാലാപ്പള്ളി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 145 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് എഴുമറ്റൂര്‍-ചാലാപ്പള്ളി റോഡില്‍ അരീക്കല്‍ ജംഗ്ഷനു സമീപമുള്ള അരീക്കല്‍ തോട്ടില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി. വിജയദാസ്, പി.എം. അനൂപ്, എസ്. മനീഷ് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വാറ്റ്, വ്യാജമദ്യ നിര്‍മാണം എന്നിവയ്‌ക്കെതിരെയുള്ള റെയ്ഡുകള്‍ ശക്തമാക്കിയിട്ടുള്ളതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ട് അറിയിച്ചു. വാറ്റ്, വ്യാജമദ്യ നിര്‍മ്മാണം, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, മറ്റ് ലഹരിവസ്തുക്കളുടെ ഉപഭോഗം, വിപണനം എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ 0469 2682540, 9400069470 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കണം