കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എക്‌സൈസ് വകുപ്പ് മല്ലപ്പള്ളി എഴുമറ്റൂര്‍, ചാലാപ്പള്ളി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 145 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് എഴുമറ്റൂര്‍-ചാലാപ്പള്ളി റോഡില്‍ അരീക്കല്‍ ജംഗ്ഷനു സമീപമുള്ള അരീക്കല്‍ തോട്ടില്‍ നിന്നും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി. വിജയദാസ്, പി.എം. അനൂപ്, എസ്. മനീഷ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വാറ്റ്, വ്യാജമദ്യ നിര്‍മാണം എന്നിവയ്‌ക്കെതിരെയുള്ള റെയ്ഡുകള്‍ ശക്തമാക്കിയിട്ടുള്ളതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ട് അറിയിച്ചു. വാറ്റ്, വ്യാജമദ്യ നിര്‍മ്മാണം, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, മറ്റ് ലഹരിവസ്തുക്കളുടെ ഉപഭോഗം, വിപണനം എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ 0469 2682540, 9400069470 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് അറിയിക്കണം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...