ഡെങ്കിപ്പനിയ്‌ക്കെതിരെ നാളെ ഡ്രൈഡേ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കൊതുക് പെരുകാനും ഡെങ്കിപ്പനി ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ നാളെ (ഞായര്‍) ഡ്രൈഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മഴവെള്ളം കെട്ടിനില്‍ക്കാത്ത വിധം വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ചപ്പുചവറുകള്‍ നീക്കം ചെയ്യണം. മുറ്റത്തും പറമ്പിലും കിടക്കുന്ന പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, മുട്ടത്തോട്, ചിരട്ട, തൊണ്ട്, വാഹന ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ ശേഖരിച്ച് മഴവെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുക. വീട്ടിനുള്ളില്‍ റഫ്രിജറേറ്ററിന് പിന്‍ഭാഗത്തായി വെള്ളം ശേഖരിക്കുന്ന ട്രേ, പൂച്ചെട്ടികള്‍ക്കിടയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കികളഞ്ഞ് ഉള്‍വശം ഉരച്ച് കഴുകി വയ്ക്കണം. വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്ന പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉള്‍വശം നന്നായി ഉരച്ചുകഴുകി കൊതുകിന്റെ മുട്ടകള്‍ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നില്ല എന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കൊതുക് കടന്ന് മുട്ടയിടാത്തവിധം അടച്ച് സൂക്ഷിക്കണം. അടപ്പില്ലാത്ത പാത്രങ്ങള്‍ തുണി ഉപയോഗിച്ച് മൂടിവയ്ക്കണം. മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ദ്രവീകരിക്കാത്ത മാലിന്യങ്ങള്‍ മഴവെള്ളം വീഴാത്തവിധം അടുക്കി വയ്ക്കണം. ദ്രവിക്കുന്ന മാലിന്യങ്ങള്‍ കംപോസ്റ്റായോ ബയോഗ്യാസ് പ്ലാന്റിലോ ഉപയോഗിക്കണം.

പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യപ്രവര്‍ത്തകരെയോ ആരോഗ്യ കേന്ദ്രങ്ങളിലോ ഉടന്‍ വിവരം അറിയിച്ച് ചികിത്സ തേടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...