Friday, July 4, 2025 4:37 pm

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് : ശ്രീറാമിനും വഫക്കും കുറ്റപത്രം കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ അഭിഭാഷകരാണ് കുറ്റപത്രം വാങ്ങിയത്. കേസ് ഏപ്രിൽ 16 ലേക്ക് മാറ്റിവച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.

പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ ബഷീറിന്റെ മരണം സംഭവിച്ചത്.

കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...