ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്. ശബരിമലയിൽ കവർച്ച ചെയ്ത സ്വർണത്തിൽ അന്തിമധാരണയായി. 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വേണം.

പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസിൽ ആകെ 15 പ്രതികളാണുള്ളത്. എൻ വാസു ദ്വാരപാലക കേസിൽ മാത്രമാണ് പ്രതി. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനും ജാമ്യം ലഭിച്ചിരുന്നു. വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ സ്വർണ കൊളളയിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...