ലോഡ്‌ജ്‌ പണയത്തിനെടുത്തും മയക്കുമരുന്ന് വില്‍പന – ഇടപാട് വാട്‌സാപ്പ് വഴി ; ചാറ്റ് വിവരങ്ങള്‍ പോലീസിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ ഒടുവിൽ അറസ്റ്റിലായ 14-ാം പ്രതി തൃശ്ശൂർ സ്വദേശി ടി.എസ്. സനീഷ് (24) മയക്കുമരുന്ന് വിറ്റത് ഒയോ റൂമിന്റെ മറവിൽ. തൃശ്ശൂർ സ്വദേശിയായ സനീഷ് മയക്കുമരുന്ന് വിൽപ്പന സാധ്യത മനസ്സിലാക്കി നെട്ടൂരിൽ ലോഡ്ജ് പണയത്തിനെടുത്ത് ഓയോ ആപ്പിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഈ മുറികൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗപ്പെടുത്തി. മയക്കുമരുന്ന് ഇടപാടുകൾക്ക് എത്തുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്.

മുറിയെടുക്കുന്ന മറ്റുള്ളവർക്കും ആവശ്യമെങ്കിൽ ലഹരിമരുന്ന് ലഭ്യമാക്കും. ഇവർ പിന്നീട് സ്ഥിരം ആവശ്യക്കാരായി മാറും. ഇവർ വഴി പുതിയ ഉപഭോക്താക്കളെ കണ്ടെത്തും. വലിയ മയക്കുമരുന്ന് കൈമാറ്റങ്ങൾക്ക് ലോഡ്ജ് ഇടത്താവളമാക്കി. ലോഡ്ജായതിനാൽ അപരിചിതരായി എത്തുന്നവരെ ആരും സംശയിക്കില്ല. വാട്‌സാപ്പ് വഴിയായിരുന്നു പ്രധാനമായും ലഹരി വിൽപ്പന. എം.ഡി.എം.എ, എൽ.എസ്.ഡി എന്നീ സിന്തറ്റിക് മയക്കുമരുന്നിനൊപ്പം കഞ്ചാവും വിറ്റിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

മൊബൈലിൽ നിന്ന് ലഭിച്ച നമ്പറിന്റെ ഉടമകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. കാസിം പറഞ്ഞു. നേരത്തെ മുഖ്യ പ്രതികളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് നെട്ടൂർ ഭാഗത്ത് ഇവർ തമ്പടിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നെട്ടൂരിലെ ലോഡ്ജിൽ വെള്ളിയാഴ്ച എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...