ചാറ്റ് ജിപിറ്റി : പുതിയ മോഡലുകളുടെ നിരക്ക് നൂറ് ഇരട്ടി

For full experience, Download our mobile application:
Get it on Google Play

ഓപ്പണ്‍ എഐയുടെ വരാനിരിക്കുന്ന വലിയ ഭാഷാ മോഡൽ സബ്സ്‌ക്രിപ്ഷന് ഉയര്‍ന്ന നിരക്കുകള്‍ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിറ്റി പ്ലസിന് നിലവില്‍ പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ. എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 2000 ഡോളര്‍ വരെ വില വർധിക്കും. ചാറ്റ് ബോട്ടുകളായ സ്‌ട്രോബെറി, ഓപ്പണ്‍ എഐയുടെ സ്വപ്‌ന പദ്ധതിയായ ഓറിയോണ്‍ എന്നീ പുതിയ മുന്‍നിര മോഡലുകള്‍ക്കാണ് വില ഉയരുന്നത്. നിലവില്‍ ചാറ്റ് ജിപിടി പ്ലസിന് 200 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കളാണുള്ളത്. ഇതാണ് നിരക്കു വര്‍ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണവും. കമ്പനി എക്സിക്യൂട്ടീവുകളുടെ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഓപ്പണ്‍ എഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ 20 ഡോളര്‍ വരിസംഖ്യയുള്ള ചാറ്റ് ജിപിറ്റി പ്ലസ് മോഡലിന്റെ ഫ്രീ വേര്‍ഷന്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.

ആഴത്തിലുള്ള ഗവേഷണം നടത്താന്‍ എഐ മോഡലുകളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്‌ട്രോബെറി’ എന്ന പേരില്‍ മൈക്രോസോഫ്റ്റ് പിന്തുണയോടെ ഓപ്പണ്‍ എഐ പ്രവര്‍ത്തിക്കുന്നത്. സ്‌ട്രോബെറിയില്‍ പോസ്റ്റ് ട്രെയ്‌നിംഗ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. ഓപ്പണ്‍ എഐയുടെ സാധാരണ മോഡലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ ഫീച്ചര്‍ സഹായിക്കും.ആപ്പിള്‍ കമ്പനിയും ചിപ്പ് നിര്‍മാണ രംഗത്തെ ഭീമന്‍ കമ്പനിയായ എന്‍വിഡിയയും 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഓപ്പണ്‍ എഐയില്‍ നടത്താനുള്ള ചര്‍ച്ചയിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഓപ്പണ്‍ എഐ നിരക്കുയര്‍ത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണ് സൂചന. തങ്ങള്‍ക്ക് 200 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കളുണ്ടെന്നാണ് ചാറ്റ് ജിപിറ്റിക്കു പിന്നിലെ എഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓപ്പണ്‍ എഐ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിതെന്നും ഇവര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...