ഗോധന്‍ ന്യായ് യോജന പദ്ധതി മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റായ്പുര്‍ : ഛത്തീസ്ഗഢില്‍ കന്നുകാലി വളര്‍ത്തുന്നവരില്‍നിന്ന് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് ചാണകം ശേഖരിക്കുന്നതിനുള്ള ഗോധന്‍ ന്യായ് യോജന പദ്ധതി മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ ഉദ്ഘാടനം ചെയ്തു. ജൈവവളനിര്‍മാണത്തിനായാണ് ചാണകം ഉപയോഗപ്പെടുത്തുക.
വിവിധ ജില്ലാ കേന്ദ്രങ്ങളിലായി മന്ത്രിമാരും ഉദ്ഘാടനത്തിന്റെ ഭാഗമായി. ആദ്യ ദിവസം 1994 ക്വിന്റല്‍ ചാണകമാണ് ശേഖരിച്ചത്.

ഗ്രാമങ്ങളിലെ ഓരോ മേഖലയും തിരിച്ചുള്ള പ്രത്യേകസമിതികള്‍ രണ്ടുരൂപയ്ക്ക് ചാണകം കര്‍ഷകരില്‍നിന്ന് ശേഖരിക്കും. വനിതാസ്വയംസഹായസംഘങ്ങള്‍ ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റുണ്ടാക്കി കിലോഗ്രാമിന് എട്ടുരൂപ എന്നനിലയില്‍ കര്‍ഷകര്‍ക്ക് വില്‍ക്കും. ചാണകം മറ്റുത്പന്നങ്ങളുടെ നിര്‍മാണത്തിനും ഉപയോഗിക്കും.

ഇത്തരത്തിലുള്ള 5000-ത്തോളം സമിതികള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ജൈവവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി. കോവിഡ് രോഗവ്യാപനകാലത്ത് ഗ്രാമീണസമ്പദ്‌വ്യവസ്ഥയ്ക്ക് പദ്ധതി ഗുണംചെയ്യുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ബഘേല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...