ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് ; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷ്(33) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ചങ്ങരംകുളം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. രോഗിയായ ചങ്ങരംകുളം സ്വദേശി കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൂട്ടിന് വന്ന പേരക്കുട്ടിയുമായി സമീപത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സബീഷ് സൗഹൃദം സ്ഥാപിച്ച് മൊബൈൽ നമ്പർ വാങ്ങുകയായിരുന്നു.

പിന്നീട് മൊബൈലിൽ വിളിച്ച് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി. ചൈൽഡ് ലൈൻ നൽകിയ പരാതിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...