അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഭാഗവതമാസാചരണയജ്ഞത്തിന്റെ ഭാഗമായുള്ള ചതുർഥ സപ്താഹയജ്ഞം തുടങ്ങി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഇന്ദുകുമാരി ദീപം തെളിച്ചു. സപ്താഹസമിതി ചെയർമാൻ കണ്ണമംഗലം കേശവൻ നമ്പൂതിരി, ജനറൽ കൺവീനർ ടി.ആർ. രാജീവ് തുടങ്ങിയവർ സന്നിഹിതരായി. ഭാഗവത സപ്താഹസമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഭാഗവത മാസാചരണയജ്ഞം (വ്യാസതീർഥം) നടന്നുവരുന്നത്.
ഇതിന്റെ ഭാഗമായി മാന്നാർ കുരട്ടിക്കാട് ഗുരുവായൂരപ്പൻ നാരായണസമിതി നടത്തിയ നാരായണീയപാരായണത്തിന് ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി ദീപം തെളിച്ചു.
നിത്യേന ഭാഗവതപാരായണവും പ്രഭാഷണവും. ഉച്ചയ്ക്ക് ഒന്നുമുതൽ രണ്ടുവരെ നാരായണീയപാരായണം, 13-ന് രുക്‌മിണീസ്വയംവരം എന്നിവ നടക്കും. മാതാ കൃഷ്ണപ്രിയാജി മുംബൈയാണ് യജ്ഞാചാര്യ. 15-ന് വൈകുന്നേരം നാലിന് സമാപനസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ബോർഡംഗം എ. അജികുമാർ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരി ദീപം തെളിക്കും.