Sunday, May 4, 2025 10:36 am

ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു. 65 വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദരോഗ ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. 1951ല്‍ ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ചവറ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയന്‍ പിള്ള നിയമസഭയിലെത്തി.

ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു. കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി.  ശേഷം കരുണാകരന്‍ തിരിച്ച്‌ കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍പിള്ളയും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനുമായി മദ്യനയവിഷയത്തിലുണ്ടായ ഭിന്നതയ്‌ക്കൊടുവില്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ് വിട്ടു.

അതിന് ശേഷമാണ് വിജയന്‍ പിള്ള സിഎംപിയില്‍ ചേര്‍ന്നത്. അന്നത്തെ അരവിന്ദാക്ഷന് വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 7മുതൽ

0
തിരുവല്ല : മുത്തൂർ കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത...

ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ ; നടപടി ഹ്രസ്വ കാലത്തേക്ക്

0
ദില്ലി : പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന്...

വേടനെ വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ല : എം വി ​ഗോവിന്ദൻ

0
കൊച്ചി : വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണെന്നും...

‘ഒരു റൊണാൾഡോ ചിത്രം’ മോഷൻ ടൈറ്റിൽ പുറത്തിറങ്ങി

0
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി...