ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ള അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു. 65 വയസ്സായിരുന്നു. ഏറെ നാളായി അര്‍ബുദരോഗ ചികിത്സയില്‍ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. 1951ല്‍ ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

ചവറ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയന്‍ പിള്ള നിയമസഭയിലെത്തി.

ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു. കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി.  ശേഷം കരുണാകരന്‍ തിരിച്ച്‌ കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍പിള്ളയും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനുമായി മദ്യനയവിഷയത്തിലുണ്ടായ ഭിന്നതയ്‌ക്കൊടുവില്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ് വിട്ടു.

അതിന് ശേഷമാണ് വിജയന്‍ പിള്ള സിഎംപിയില്‍ ചേര്‍ന്നത്. അന്നത്തെ അരവിന്ദാക്ഷന് വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...