ഓണച്ചന്തകളില്‍ സപ്ലൈക്കോയേക്കാള്‍ വിലക്കുറവ് ; ഒരു കിലോ പഞ്ചസാരക്ക് 27 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്. വിലക്കയറ്റം മുന്നില്‍കണ്ട് പൊതുവിപണിയില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്‍കൂട്ടി സാധനങ്ങള്‍ വാങ്ങിയിരുന്നത് കൊണ്ടാണ് വില കുറയാന്‍ കാരണം. എന്നാല്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ കുടിശ്ശിക നല്‍കാന്‍ വൈകിയതാണ് സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമായിരിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയിലെ വില വര്‍ധനവ് വകുപ്പ് മന്ത്രി അനില്‍ ന്യായീകരിച്ചത്. പൊതുവിപണിയില്‍ നിന്ന് തന്നെയാണ് കണ്‍സ്യൂമര്‍ ഫെഡും സാധനങ്ങള്‍ വാങ്ങിയതും.

വിലക്കയറ്റം മുന്നില്‍ കണ്ട് മുന്‍കൂട്ടി സാധനങ്ങള്‍ വാങ്ങിയത് കൊണ്ട് കണ്‍സ്യൂമര്‍ ഫെഡില്‍ വില കുറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ കുടിശിക നല്‍കാന്‍ വൈകിയത് കാരണം സപ്ലൈകോയ്ക്ക് ഉയര്‍ന്ന വിലയില്‍ സാധനങ്ങള്‍ വാങ്ങിക്കേണ്ടി വന്നു. 580 കോടി രൂപ കുടിശ്ശികയില്‍ 325 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കിയത് ഓണ വിപണി ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇതാണ് സപ്ലൈകോയില്‍ വില ഉയരാന്‍ കാരണം. കണ്‍സ്യൂമര്‍ ഫെഡിലെ വിവരം വിവരം ഇങ്ങനെയാണ്. പഞ്ചസാര കിലോയ്ക്ക് 27 രൂപ. കുറുവ അരി 30 രൂപ. തുവര പരിപ്പ് 111 രൂപ. ഇതേ സാധനങ്ങള്‍ക്ക് സപ്ലൈകോയിലെ ഓണച്ചന്തകളില്‍ ഉള്‍പ്പെടെ വില ഇതാണ്. പഞ്ചസാര 33 രൂപ, കുറുവ അരി 33 രൂപ, തുവര പരിപ്പ് 115 രൂപ. അതായത് സപ്ലൈകോ വില കൂട്ടിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പഴയ സബ്‌സിഡി വിലക്കാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ വില്‍ക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...

ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളില്‍ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടന്നു

0
ആറന്മുള : ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ...