സ്വര്‍ണക്കടത്ത് കേസ് : ഡിജിറ്റല്‍ തെളിവുകളിലെ ചിത്രങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എയ്‌ക്ക് ലഭിച്ച ഡിജിറ്റല്‍ തെളിവുകളിലെ ചിത്രങ്ങള്‍ പുറത്ത്. സ്വപ്‌നയുടെ ഫോണില്‍ നിന്നുളള ചിത്രങ്ങളാണ് പുറത്തായത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പന്ത്രണ്ട് പേരുളള സദസില്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സന്ദീപും സരിത്തുമുണ്ട്.

പുറത്തായ ചിത്രത്തില്‍ കൈയില്‍ മദ്യവുമായി സ്വപ്‌ന നിലത്തിരിക്കുകയാണ്. സന്ദീപ് നായര്‍ വിജയം ചിഹ്നം കാണിക്കുന്ന ചിത്രം ഏതോ ഇടപാടില്‍ പങ്കാളിയായ ശേഷം ലാഭം പങ്കിട്ടുളള ആഘോഷമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്വപ്‌നയ്‌ക്കൊപ്പം രണ്ട് പെണ്‍കുട്ടികളും ചിത്രത്തിലുണ്ട്.

സ്വപ്‌നയുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമായി നിരവധി ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....